
- Advertisement -
യുവതാരങ്ങൾക്ക് ബാഴ്സലോണയിൽ അവസരം കുറയുന്നു എന്ന പരാതികൾക്ക് പുതിയ പരിശീലകൻ സെറ്റിയൻ വരുന്നതോടെ അവസാനമായേക്കും. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്ന താരം റിക്വി പുയിഗിനെ ഫസ്റ്റ് ടീമിലേക്ക് ഉയർത്തിയിരിക്കുകയാണ് സെറ്റിയൻ. ബാഴ്സലോണ അക്കാദമിയിൽ ഏറ്റവും ടാലന്റുള്ള താരമാണ് റിക്വി.
നേരത്തെ വാല്വെർദെയ്ക്ക് കീഴിൽ അവസരം കിട്ടാതെ ആയപ്പോൾ താൻ ക്ലബ് വിട്ടേക്കും എന്ന് റിക്വി സൂചനകൾ നൽകിയിരുന്നു. ഇരുപതുകാരനായ താരം ബാഴ്സലോണയുടെ അടുത്ത മെസ്സി ആകും എന്നൊക്കെ പ്രവചിക്കപ്പെട്ടിരുന്ന താരമാണ്. കഴിഞ്ഞ ദിവസം മുതൽ റിക്വി സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുണ്ട്. അടുത്ത ബാഴ്സലോണ മത്സരത്തിൽ ഈ യുവതാരം മാച്ച് സ്ക്വാഡിൽ ഉണ്ടാകും.
Advertisement