Site icon Fanport

ബാഴ്സയിലെ അത്ഭുത താരം റിക്വി പുജ് കരാർ പുതുക്കും

ബാഴ്സലോണ താരം റിക്വി പുജ് ക്ലബുമായി പുതിയ കരാർ ഒപ്പുവെക്കും. പുതുക്കിയ വേതനത്തിൽ രണ്ട് വർഷത്തേക്ക് ആകും താരം കരാർ ഒപ്പുവെക്കുക. അടുത്ത സീസണിൽ ബാഴ്സലോണയിൽ തന്നെ അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതാരം കരാർ ഒപ്പുവെക്കുന്നത്. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്ന താരത്തെ ഫസ്റ്റ് ടീമിലേക്ക് കഴിഞ്ഞ മാസം സെറ്റിയൻ ഉയർത്തിയിരുന്നു.

ബാഴ്സലോണ അക്കാദമിയിൽ ഏറ്റവും ടാലന്റുള്ള താരമാണ് റിക്വി. നേരത്തെ വാല്വെർദെയ്ക്ക് കീഴിൽ അവസരം കിട്ടാതെ ആയപ്പോൾ താൻ ക്ലബ് വിട്ടേക്കും എന്ന് റിക്വി സൂചനകൾ നൽകിയിരുന്നു. ഇരുപതുകാരനായ താരം ബാഴ്സലോണയുടെ അടുത്ത മെസ്സി ആകും എന്നൊക്കെ പ്രവചിക്കപ്പെട്ടിരുന്ന താരമാണ്. 2013മുതൽ താരം ബാഴ്സലോണയിൽ ഉണ്ട്.

Exit mobile version