അനായാസം വിജയിച്ച് റയൽ മാഡ്രിഡും തുടങ്ങി

- Advertisement -

ഇടവേള കഴിഞ്ഞ് എത്തിയ ലാലിഗയിൽ റയലും വിജയത്തോടെ തന്നെ തുടങ്ങി. ഇന്ന് നടന്ന മത്സരത്തിൽ ഐബാറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. തികച്ചു ഏകപക്ഷീയമായാണ് മത്സരം തുടങ്ങിയത്. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ റയൽ മുന്നിൽ എത്തി. മധ്യനിര താരം ക്രൂസിന്റെ ഗംഭീര ഫിനിഷ് ആയിരുന്നു റയലിന് ലീഡ് നൽകിയത്.

30ആം മിനുട്ടിൽ ഒരു മനോഹര കൗണ്ടറിൽ നിന്ന് റാമോസ് ആണ് റയലിന്റെ രണ്ടാം ഗോൾ നേടിയത്. റാമോസ് തുടങ്ങി വെച്ച കൗണ്ടർ റാമോസ് തന്നെ ഫിനിഷ് ചെയ്യുക ആയിരുന്നു. ഹസാർഡാണ് ആ ഗോൾ അസിസ്റ്റ് ചെയ്തത്‌. 37ആം മിനുട്ടിൽ മാർസെലോയിലൂടെ റയൽ മാഡ്രിഡ് മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയത് റയലിന് തിരിച്ചടിയായി‌.

60ആം മിനുട്ടിൽ ബിഗാസിലൂടെയാണ് ഐബാർ ആശ്വാസ ഗോൾ നേടിയത്‌. ഈ ജയത്തോടെ റയൽ മാഡ്രിഡ് 28 മത്സരങ്ങളിൽ നിന്ന് 59 പോയന്റുമായി ബാഴ്സക്ക് തൊട്ടു പിറകിൽ തന്നെ റയൽ ഉണ്ട്‌.

Advertisement