Site icon Fanport

റയലിന്റെ പ്രീ സീസൺ തോൽവി തുടരുന്നു, ഇത്തവണ തോറ്റത് സ്പർസിനോട്

പ്രീ സീസണിൽ റയൽ മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു. ഓഡി കപ്പിൽ ടോട്ടൻഹാമിനെ നേരിട്ട റയൽ എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. അത്ലറ്റിക്കൊയോട് നാണം കെട്ട തോൽവി വഴങ്ങിയ ശേഷമുള്ള മത്സരത്തിലും തോൽവി വഴങ്ങിയത് സിദാനും സംഘത്തിനും കനത്ത തിരിച്ചടിയായി.

സ്പർസ് സൂപ്പർ താരം ഹാരി കെയ്ൻ ആദ്യ പകുതിയിൽ നേടിയ ഗോളാണ് മത്സര ഫലം നിർണയിച്ചത്. റയൽ പ്രതിരോധത്തിലെ പിഴവുകൾ വീണ്ടും വെളിപ്പെടുത്തിയ ഗോളായിരുന്നു ഇത്. ഈഡൻ ഹസാർഡിന്റെ ആദ്യ റയൽ ഗോൾ കാത്തിരുന്ന ആരാധകർക്ക് ഇന്നും നിരാശരാവേണ്ടി വന്നു. ഈ പ്രീ സീസണിൽ ഇത് മൂന്നാം തവണയാണ് റയൽ തോൽകുന്നത്. ആഴ്സണലിനോട് പെനാൽറ്റിയിൽ ജയിച്ചത് മാത്രമാണ് അവർക്ക് ഏക ആശ്വാസം.

Exit mobile version