Site icon Fanport

സ്പാനിഷ് ലീഗിൽ വല്ലാഡോലിഡിന്റെ വൻ തിരിച്ചുവരവ്

സ്പാനിഷ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റയൽ വല്ലാഡോലിഡിന്റെ വൻ തിരിച്ചുവരവ്. ഇന്ന് സെൽറ്റ വിഗോയെ നേരിട്ട വല്ലാഡോലിഡ് ഒരു ഘട്ടത്തിൽ 2-0 എന്ന സ്കോറിനും പിന്നീട് 3-2 എന്ന സ്കോറിനും പിറകിലായിരുന്നു. എന്നിട്ടാണ് 3-3 എന്ന സമനില വല്ലഡോലിഡ് പിടിച്ചത്. ഇതിഹാസ താരം റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ടീം ഈ വർഷമാണ് ലാലിഗയിലേക്ക് പ്രമോഷനിലൂടെ എത്തിയത്.

ആസ്പസും ഗോമസും നേടിയ ഗോളുകൾക്ക് ആദ്യ 9 മിനുറ്റിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയതായിരുന്നു സെൽറ്റ വിഗോ. 31ആം മിനുട്ടിൽ ഒരു ഗോളുലൂടെ പ്ലാനോ വല്ലഡോലിഡിന് പ്രതീക്ഷ നൽകി. പക്ഷെ വീണ്ടു സ്കോർ ചെയ്ത് ആസ്പസ് സെൽറ്റ വീഗോയെ 3-1ന് മുന്നിൽ എത്തിച്ചു. ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളിലും ഒരു ഗോൾ പോലും അടിക്കാൻ കഴിയാതിരുന്ന വല്ലഡോലിഡിന്റെ തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചതായിരുന്നില്ല.

65ആം മിനുട്ടിൽ ഉനാലും കളിയുടെ അവസാന നിമിഷം സുവാരസും ഗോൾ നേടിക്കൊണ്ട് സെൽറ്റ വീഗോയെ ഞെട്ടിച്ചു.

Exit mobile version