പുറത്താക്കപ്പെട്ട് പിറ്റേ ദിവസം റയലിന്റെ ചുമതല ഏറ്റെടുത്ത് ലോപെടെഗി 

സ്പാനിഷ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഹുലെൻ ലോപെടെഗി റയൽ പരിശീലകനായി അവതരിച്ചു. സാന്റിയാഗോ ബെർണാബുവിൽ റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പേരസാണ് അദേഹത്തെ റയൽ മാഡ്രിഡ് പരിശീലകനായി ആദ്യ അവതരണം നടത്തിയത്. റയൽ മാഡ്രിഡ് പരിശീലകനാവാൻ തീരുമാണിച്ചതോടെയാണ് സ്പാനിഷ് എഫ് എ ഹുലെൻ ലോപെടെഗിയെ അപ്രതീക്ഷിതമായി പുറത്താക്കിയത്.

റയലുമായി 3 വർഷത്തെ കരാറാണ് മുൻ സ്പെയിൻ പരീശീലകൻ ഒപ്പിട്ടിരിക്കുന്നത്. ലോകകപ്പിന് ശേഷം സ്ഥാനം ഏറ്റെടുക്കാനിരുന്ന ഹുലെൻ ലോപെടെഗിയെ പുറത്താക്കിയതോടെയാണ് അദ്ദേഹം നാട്ടിൽ മടങ്ങി എത്തിയ ഉടനെ തന്നെ സ്ഥാനമേറ്റെടുക്കൽ ചടങ്ങ് നടത്താൻ തീരുമാനിച്ചത്.

റയൽ മാഡ്രിഡിന് നന്ദി അറിയിച്ച ഹുലെൻ ലോപെടെഗി സ്പെയിൻ ടീമിന് ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ ആശംസയും അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയെ നിഷ്പ്രഭരാക്കി റഷ്യൻ പടയോട്ടം
Next articleഗൊലോവിൻ, ഇത് സൗദിയെ വിറപ്പിച്ച റഷ്യൻ റൊണാൾഡൊ