റൊണാൾഡോയും റാമോസുമില്ലാതെ റയൽ മാഡ്രിഡ്

ലാ ലീഗയിൽ ക്രിസ്റ്റിയാനോ റൊണാൾഡോയും റാമോസുമില്ലാതെ റയൽ മാഡ്രിഡ് ഇന്നിറങ്ങുന്നു. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമി ഫൈനൽ മത്സരമുള്ളതിനാൽ ഇരു താരങ്ങളെയും വിശ്രമിക്കാൻ അനുവദിച്ചിരിക്കുകയാണ് കോച്ച് സിദാൻ. ലെഗാനെസിനെതിരായ മത്സരത്തിൽ ഇരു താരങ്ങളുമില്ലാതെയാവും ടീമിറങ്ങുക. റാഫേൽ വരാനെയും ഇന്നത്തെ മത്സരത്തിനിറങ്ങില്ല. ഈ താരങ്ങൾക്ക് പുറമെ പരിക്കേറ്റ ഡാനി കാർവാഹാളും നാച്ചോയും കാലത്തിനു പുറത്തിരിക്കും.

സ്‌ക്വാഡ്:

Goalkeepers: Navas, Casilla.

Defenders: Vallejo, Marcelo, Theo, Achraf, Tejero.

Midfielders: Kroos, Modric, Casemiro, Asensio, Llorente, Kovacic, Ceballos.

Forwards: Benzema, Bale, Lucas Vázquez, Mayoral.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial