“റയൽ മാഡ്രിഡിൽ താൻ തന്നെയാണ് നമ്പർ 1 എന്ന് തെളിയിക്കണം”

- Advertisement -

പി എസ് ജിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ഗോൾകീപ്പർ അരിയോള റയലിൽ ഒന്നാം നമ്പർ ജേഴ്സി ആകും അണിയുക. പക്ഷെ ജേഴ്സിയിലെ പോലെ ഒന്നാം നമ്പർ താൻ തന്നെയാണ് തെളിയിക്കേണ്ടതുണ്ട് എന്ന് അരിയോള പറഞ്ഞു. ഇപ്പോൾ റയലിൽ കോർതുവ ആണ് സിദാന്റെ ആദ്യ ഗോൾ കീപ്പർ ചോയിസ്. അത് മാറ്റാൻ ആകുമെന്ന വിശ്വാസത്തിലാണ് അരിയോള.

തനിക്ക് എന്തായാലും അവസരം കിട്ടും, അപ്പോൾ തന്റെ കഴിവ് താൻ തെളിയിക്കും എന്നും റയലിൽ ഒന്നാം നമ്പറായി മാറും എന്നും അരിയോള പറയുന്നു. റയലിലെ ഒന്നാം നമ്പർ ജേഴ്സി കസിയസ് ധരിച്ച ജേഴ്സി ആണ്. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരമാണ് കസിയസ്. അദ്ദേഹമാണ് ഗോൾ കീപ്പർ ആകാനുള്ള തന്റെ പ്രചോദനം. അതുകൊണ്ട് തന്നെ ഈ ജേഴ്സി അണിയുന്നത് അഭിമാനകരമാണ്. അരിയോള പറഞ്ഞു.

ഇപ്പോൾ പി എസ് ജിയിൽ നിന്ന് ഒരു വർഷത്തെ ലോൺ കരാറിൽ ആണ് താരം റയൽ മാഡ്രിഡിൽ എത്തിയിരിക്കുന്നത്.

Advertisement