Site icon Fanport

2020-21 സീസണിലേക്ക് പുതിയ കിറ്റുമായി റയൽ മാഡ്രിഡ്

2020-21 സീസണിലേക്ക് പുതിയ കിറ്റുകൾ അവതരിപ്പിച്ച് റയൽ മാഡ്രിഡ്. അടുത്ത സീസണിലേക്ക് ഹോം കിറ്റും എവേ കിറ്റുമാണ് സ്പാനിഷ് ചാമ്പ്യന്മാർ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതമായ വെള്ള നിറത്തോട് കൂടിയ ഹോം കിറ്റും, ഇളം ചുവപ്പ് കളറോട് കൂടീയ എവേ കിറ്റുമാണ് ഇന്ന് പുറത്തിറക്കിയത്. റയലിന്റെ ഫ്രഞ്ച് സൂപ്പർ താരം ബെൻസിമയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അഡിഡാസ് ആണ് കിറ്റ് പുറത്തിറക്കിയിരുന്നത്. ലോകമെമ്പാടുമുള്ള അഡിഡാസ് സ്റ്റോറുകളിലും ഓൺലൈനിലും കിറ്റുകൾ ലഭ്യമാകും.

Exit mobile version