Site icon Fanport

ഗെറ്റഫെയെയും തോൽപ്പിച്ച് റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്

റയൽ മാഡ്രിഡ് അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ലാ ലിഗയിൽ നടന്ന എവേ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് റയൽ മാഡ്രിഡ് ഗെറ്റഫയെ പരാജയപ്പെടുത്തിയത്. ഹൊസേലു ഇരട്ട ഗോളുകളുമായി റയൽ മാഡ്രിഡിന്റെ ഇന്ന് രാത്രിയിലെ ഹീറോ ആയി.

റയൽ 24 02 02 03 08 34 473

14ആം മിനുട്ടിൽ ആയിരുന്നു ഹൊസേലുവിന്റെ ആദ്യ ഗോൾ. ലുകാസ് വാസ്കസിന്റെ അസിസ്റ്റിൽ നിന്നാണ് ഈ ഗോൾ പിറന്നത്. ആദ്യ പകുതി റയൽ മാഡ്രിഡ് 1-0ന് മുന്നിൽ നിന്നു. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി. വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഹൊസേലുവിന്റെ രണ്ടാം ഗോൾ.

വിജയത്തോടെ റയൽ മാഡ്രിഡ് 22 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഗെറ്റഫെ 10ആം സ്ഥാനത്താണ്.

Exit mobile version