റയലിന്റെ ആദ്യ ഡാനിഷ് താരം ഹെന്നിങ് ജെൻസൺ അന്തരിച്ചു

- Advertisement -

റയൽ മാഡ്രിഡിന്റെ ആദ്യ ഡാനിഷ് താരം ഹെന്നിങ് ജെൻസൺ അന്തരിച്ചു. 68 കാരനായ ജെൻസൺ കുറച്ച് കാലമായി ക്യാൻസർ ബാധിതനായിരുന്നു. 1972 ൽ ഡെന്മാർക്ക് നാഷണൽ ടീമിൽ എത്തിയതിനു ശേഷമാണ് യൂറോപ്പിൽ പ്രശസ്തിയുണ്ടായത്.ഡെന്മാർക്കിനു വേണ്ടി ഇരുപത് തവണ ജെൻസൺ ബൂട്ടണിഞ്ഞിട്ടുണ്ട് . ഡെന്മാർക്കിലെ ഇതിഹാസതാരങ്ങളിലൊരാളായാണ്  ജെൻസണെ ആരാധകർ കാണുന്നത്.

ബുണ്ടസ് ലീഗയിലേക്ക് ചുവട് മാറിയ ഹെന്നിങ് ജെൻസൺ ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിലായിരുന്നു. രണ്ടു ബുണ്ടസ് ലിഗ കിരീടങ്ങളും ഒരു യുവേഫ കപ്പും നേടിയതിനു ശേഷമാണ് ജെൻസൺ സ്പെയിനിലേക്കു വരുന്നത്. 1976 ലാണ് റയൽ മാഡ്രിഡിനോടൊപ്പം ജെൻസൺ ചേരുന്നത്. രണ്ടു ലീഗ് കിരീടങ്ങൾ നേടിയതിനു ശേഷമാണ് ജെൻസൺ റയൽ വിട്ട് പോകുന്നത്. റയൽ മാഡ്രിഡ് വിട്ട് അയാക്സിലേക്കാണ് ഹെന്നിങ് ജെൻസൺ ചുവട് മാറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement