Site icon Fanport

റയൽ മാഡ്രിഡിൽ ലാലിഗ സ്ക്വാഡിൽ ആദ്യമായി വിനീഷ്യസ് ജൂനിയർ

ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ ലാലിഗ അരങ്ങേറ്റം ഇന്ന് നടന്നേക്കും. ഇന്ന് രാത്രി എസ്പാൻയോളിനെ നേരിടുന്ന റയൽ മാഡ്രിഡ് സ്ക്വാഡിൽ വിനീഷ്യസും ഇടം പിടിച്ചു. 20 അംഗ സ്ക്വാഡിനെയാണ് ഇപ്പോൾ ലൊപെറ്റുഗി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീസീസണിൽ കളിച്ചിരുന്നു എങ്കികും ഇതുവരെ ലാലിഗയിൽ വിനീഷ്യസിന് അവസരം കിട്ടിയിരുന്നില്ല‌. മരിയാനോയും ഇന്നത്തെ 20 അംഗ സ്ക്വാഡിൽ ഉണ്ട്.

ക്രൂസ്, കാർവഹാൽ എന്നിവരാണ് ടീമിലെ പ്രധാന അഭാവങ്ങൾ‌. ഇരുവർക്കും വിശ്രമം നൽകിയതാണെന്ന് റയൽ മാഡ്രിഡ് അറിയിച്ചിട്ടുണ്ട്. നാലു മത്സരങ്ങളിൽ 10 പോയന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഇപ്പോൾ.

Exit mobile version