സോളാരി റയൽ മാഡ്രിഡിന്റെ സ്ഥിരം പരിശീലകൻ

- Advertisement -

താത്കാലിക പരിശീലകനായിരുന്ന സാന്റിയാഗോ സോളാരിയെ റയൽ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനായി നിയമിച്ചു. ഈ സീസണിന്റെ അവസാനം വരെയാവും സോളാരി പരിശീലകനായി തുടരുക. നേരത്തെ രണ്ട് ആഴ്ചത്തേക്കുള്ള താത്കാലിക പരിശീലകനായിട്ടാണ് സോളാരിയെ റയൽ മാഡ്രിഡ് നിയമിച്ചിരുന്നത്. സോളാരിക്ക് കീഴിൽ റയൽ മാഡ്രിഡ് കളിച്ച 4 മത്സരങ്ങളും ജയിച്ചിരുന്നു. ഇതോടെയാണ് സീസൺ അവസാനം വരെ സോളാരിയെ റയൽ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനാക്കാൻ റയൽ മാഡ്രിഡ് തീരുമാനിച്ചത്.

മെലിയ്യ, റയൽ വയ്യഡോളിഡ്, വിക്ടോറിയ പ്ലാസൻ, സെൽറ്റ വിഗോ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ റയൽ മാഡ്രിഡ് ജയിച്ചിരുന്നു. ഈ കാലയളവിൽ 15 ഗോളുകൾ നേടിയ റയൽ മാഡ്രിഡ് വെറും രണ്ടു ഗോൾ മാത്രമാണ് വഴങ്ങിയത്. രണ്ടാഴ്ച മുൻപാണ് മോശം ഫോമിനെ തുടർന്ന് പരിശീലകൻ ലോപെടെഗിയെ റയൽ മാഡ്രിഡ് പുറത്താക്കിയത്.

Advertisement