ബാഴ്സ നോക്കി, റയൽ റാഞ്ചി, ഇനി സെബല്ലോസ് മാഡ്രിഡിൽ

- Advertisement -

റയൽ ബെറ്റിസ് താരം ഡാനി സെബല്ലോസ് റയൽ മാഡ്രിഡിലേക്ക്. ബാഴ്സലോണയുടെ നോട്ടപ്പുള്ളിയായിരുന്ന സെബല്ലോസിനെ18 മില്ല്യൺ യൂറോയ്ക്കാണ് റയൽ റാഞ്ചിയത്. 6 വർഷത്തേക്ക് ബേർണബ്യൂവിൽ തുടരാനുള്ള കരാറിലാണ് 20 കാരനായ സ്പാനിഷ് മിഡ്ഫീൽഡർ റയലിൽ എത്തുന്നത്.

U21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ തകർപ്പൻ പ്രകടനമാണ് വമ്പന്മാരുടെ റഡാറിൽ സെബല്ലോസിനെ എത്തിച്ചത്. അത്ലെറ്റിക്കോയിൽ നിന്നും തിയോ ഫെർണാണ്ടസിനെ റാഞ്ചിയപോലാണ് ലോസ് ബ്ലാങ്കോസ് സെബല്ലോസിനെ ടീമിലെത്തിച്ചത്. ലാ ലീഗ ടീമുകളായ അത്ലെറ്റിക്കോയും ബാർസലോണയും സീരി ആ വമ്പന്മാരായ യുവന്റസും ഡാനി സെബല്ലോസിനായുള്ള പോരാട്ടത്തിലുണ്ടായിരുന്നു. ഇത്തവണയും എല്ലാവരെക്കാളിലും ഒരു മുഴം മുൻപേയെറിഞ്ഞ് റയൽ താരത്തെ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement