സീസൺ മുഴുവൻ ഗോളടിച്ച് റയൽ മാഡ്രിഡ്

- Advertisement -

2016/ 17 സീസണിൽ കളിച്ച മുഴുവൻ മത്സരങ്ങളിലും ഗോളടിച്ച് റയൽ മാഡ്രിഡ്.  കഴിഞ്ഞ സീസണിലെ 5 മത്സരങ്ങളടക്കം 65 മത്സരങ്ങളിലാണ് സിദാന്റെ ടീം തുടർച്ചയായി ഗോളടിച്ച് ചരിത്രം സൃഷ്ട്ടിച്ചത്.  2015-16 സീസണിന്റെ അവസാനം തുടങ്ങിയ ഗോൾ വേട്ട യുവന്റസിനെതിരെ 4 ഗോൾ നേടികൊണ്ടാണ് റയൽ ആഘോഷിച്ചത്.

യൂറോപ്പിലെ മികച്ച 5 ലീഗിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഗോളടിച്ചതിന്റെ റെക്കോർഡും റയൽ മാഡ്രിഡിനാണ്.  മുൻപ് 61 മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടിയിരുന്നു ബയേൺ മ്യൂണിക്കിന്റെ റെക്കോർഡാണ് റയൽ മാഡ്രിഡ് തകർത്തത്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ആദ്യമായി  ഒരു സീസണിലെ   ലാ ലീഗയിലെ എല്ലാ മത്സരത്തിലും ഗോൾ നേടിയതും ഈ സീസണിലാണ്.

ഈ സീസണിൽ 60 മത്സരങ്ങൾ കളിച്ച റയൽ 170 തവണയാണ് എതിരാളികളുടെ വലയിലേക്ക് ഗോൾ അടിച്ചു കയറ്റിയത്.  2016 ഓഗസ്റ്റ് 9നു സേവില്ലെക്തിരെ 3 ഗോളടിച്ച്കൊണ്ടാണ് റയൽ മാഡ്രിഡ് സീസൺ ആരംഭിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ 42 ഗോൾ നേടി ടോപ് സ്കോറെർ ആയപ്പോൾ മൊറാറ്റ 20ഉം ബെൻസേമ 19 ഗോൾ വീതവും നേടി.  പോർച്ചുഗീസ് ലെഫ്റ് ബാക് ഫാബിയോ കോൻട്രൊ ഒഴികെ ബാക്കി എല്ലാ ടീം അംഗങ്ങളും റയൽ മാഡ്രിഡിന് വേണ്ടി ഈ സീസണിൽ ഗോൾ നേടി എന്നതും ശ്രേദ്ധേയമായി.

Advertisement