Site icon Fanport

ഫുട്ബോൾ സാധാരണ ഗതിയിൽ ആവാതെ വലിയ ട്രാൻസ്ഫറുകൾ ഇല്ല എന്ന് റയൽ

ഈ സീസണിൽ റയൽ മാഡ്രിഡ് വലിയ ട്രാൻസ്ഫറുകൾ നടത്തില്ല എന്ന് റിപ്പോർട്ട്. ഫുട്ബോൾ ലോകം സാധാരണ രീതിയിൽ ആകാതെ വലിയ ട്രാൻസ്ഫറുകൾ നടത്തുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബിനെ ആക്കും എന്ന് റയൽ മാഡ്രിഡ് കരുതുന്നു. എമ്പപ്പെ, ഹാളണ്ട്, പോഗ്ബ തുടങ്ങിയ വൻ താരങ്ങളെല്ലാം റയൽ മാഡ്രിഡിന്റെ ഈ സീസൺ അവസാനത്തെ ട്രാൻസ്ഫർ ലക്ഷ്യങ്ങൾ ആയിരുന്നു.

എന്നാൽ ഫുട്ബോൾ പുനരാരംഭിച്ചാലും കാണികൾ ഒന്നും സ്റ്റേഡിയത്തിൽ എത്തേക്കില്ല എന്നതിനാൽ ക്ലബിന് സാമ്പത്തിക ഞെരുക്കം മാറണം എങ്കിൽ സമയം എടുക്കും. കാണികൾ ഇല്ലാത്ത ബെർണവെയുവിലേക്ക് വലിയ താരങ്ങളെ എത്തിക്കുന്നത് എന്തിനാണ് എന്ന് റയൽ മാഡ്രിഡ് ബോർഡിൽ അഭിപ്രായം ഉയരുന്നുണ്ട്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും വലിയ ട്രാൻസ്ഫറുകൾക്ക് ഇപ്പോൾ ഇല്ല എന്ന് പ്രഖ്യാപിച്ചിരുന്നു.

Exit mobile version