“റയൽ മാഡ്രിഡിൽ അവസരം കിട്ടാനായി പൊരുതാൻ താൻ തയ്യാറാണ്” – റൂദിഗർ

ഇന്ന് സെന്റർ ബാക്കായ റൂദിഗറിനെ റയൽ മാഡ്രിഡ് ഔദ്യോഗികമായി ക്ലബിൽ അവതരിപ്പിച്ചു. റയൽ മാഡ്രിഡ് അല്ലാതെ വേറെ ഒരു ക്ലബിലും പോകാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല എന്ന് മുൻ ചെൽസി താരം പറഞ്ഞു. ഞാൻ മിസ്റ്റർ ആഞ്ചലോട്ടിയുമായി സംസാരിച്ചത് ഏപ്രിലിലാണ്, ആൻസലോട്ടിയുമായി സംസാരിച്ചതോടെ താൻ റയൽ മാഡ്രിഡിലേക്ക് പോകും എന്നുറപ്പിച്ചു.

അദ്ദേഹത്തിന്റെ കീഴിൽ ഈ ക്ലബ്ബിൽ കളിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്. അദ്ദേഹത്തിന് എന്നെ വേണമായുരുന്നു, എന്റെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും എനിക്ക് ടീമിന് വളരെ സഹായകരമാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അത് മതിയായിരുന്നു എനിക്ക്. റൂദിഗർ പറഞ്ഞു.

റയൽ മാഡ്രിഡിൽ ഒരു സ്ഥാനവും ഉറപ്പില്ല, നിങ്ങളുടെ സ്ഥലത്തിനായി നിങ്ങൾ പോരാടേണ്ടതുണ്ട്. ഞാൻ അത് ചെയ്യാൻ തയ്യാറാണ്. റൂദിഗർ പറഞ്ഞു.