ബ്രസീലിയൻ വണ്ടർ കിഡിനായി റയൽ മാഡ്രിഡ്

- Advertisement -

വിനീഷ്യസ് ജൂനിയറിനു പുറകെ മറ്റൊരു ബ്രസീൽ താരത്തെ കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് റയൽ മാഡ്രിഡ്. ബ്രസീലിയൻ വണ്ടർ കിഡ് അലനെയാണ് റയൽ മാഡ്രിഡ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ U17 ടീം അംഗം കൂടിയാണ് അലൻ. സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിലെയും U17 ലോകകപ്പിലേയും മിന്നും പ്രകടനമാണ് സ്പാനിഷ് ഫുട്ബോൾ ജയന്റ്സിന്റെ ശ്രദ്ധ ആകർഷിച്ചത്. ഒട്ടേറെ ഇതിഹാസ താരങ്ങൾ ധരിച്ച പത്താം നമ്പർ ജേഴ്‌സിക്കാരനെ കൊച്ചിയിലെ ഫുട്ബോൾ ആരാധകർ മറക്കുവാനിടയില്ല.

അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് പതിനെട്ടു വയസ് പൂർത്തിയായാൽ മാത്രമേ റയലിലേക്കുള്ള അലന്റെ ചുവട് മാറ്റം സാധ്യമാകു.
ബ്രസീൽ സ്‌ക്വാഡിലെ ഏറ്റവും നീളം കുറഞ്ഞ താരമാണ് അലൻ. ഇനിയേസ്റ്റയെയും മെസ്സിയെയും ഇഷ്ടപ്പെടുന്ന താരത്തിന് പൊക്കക്കുറവ് ശക്തിയാണ്. മിന്നൽ പിണർപോലെ എതിരാളികളെ വെട്ടിച്ച് പന്തുമായി കുതിക്കുന്ന അലൻ U17 ലോകകപ്പിലെ ബ്രസീൽ മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഫുട്സാലിൽ നിന്നുമാണ് ഫുട്ബാളിലേക്കുള്ള അലന്റെ വഴി തുറക്കുന്നത്. 11 ആം വയസിൽ പാൽമിറസിനെതിരെ ഫുട്സാൽ കളിച്ച അലനെ പാൽമിറസിന്റെ ഫുട്ബോൾ ടീമിലേക്ക് അവർ ക്ഷണിച്ചു. പിന്നീട് പാൽമിറസിന്റെ ജൂനിയർ ടീമിൽ അലൻ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement