റയൽ മാഡ്രിഡിനെ വീഴ്ത്തി ജെറാർഡിന്റെ റെയ്ഞ്ചേഴ്സ്

പ്രീ സീസണിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ജെറാർഡിന്റെ റെയ്ഞ്ചേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ സ്കോട്ടിഷ് ക്ലബ്ബായ റെയ്ഞ്ചേഴ്സ് പരാജയപ്പെടുത്തിയത്. റെയ്ഞ്ചേഴ്സിന് വേണ്ടി ഫാഷൻ സകലയും സെഡ്രിക് ഇറ്റേനുമാണ് ഗോളടിച്ചത്. റയൽ മാഡ്രിഡിന്റെ ആശ്വാസഗോളടിച്ചത് റോഡ്രിഗോയാണ്.

എട്ടാം മിനുട്ടിൽ റോഡ്രിഗോയിലൂടെ റയൽ മുന്നിലെത്തിയെങ്കിലും കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയത് ജെറാർഡിന്റെ റെയ്ഞ്ചേഴ്സ് തന്നെയായിരുന്നു. ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയ റെയ്ഞ്ചേഴ്സ് 55ആം മിനുട്ടിൽ സകലയിലൂടെ സമനില പിടിച്ചു. എന്നാൽ കളിയുടെ 75ആം മിനുട്ടിൽ നാചോ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി കളം വിട്ടു. രണ്ട് മിനുട്ടിനുള്ളീൽ തന്നെ റെയ്ഞ്ചേഴ്സ് സെഡറിക് ഇറ്റനിലൂടെ വിജയഗോൾ നേടുകയും ചെയ്തു.

Exit mobile version