” റാമോസ് റയലിന്റെ താരം, മാഡ്രിഡിൽ തന്നെ തുടരും “

സെർജിയോ റാമോസ് റയൽ മാഡ്രിഡിന്റെ താരമാണെന്നും അദ്ദേഹം മാഡ്രിഡിൽ തന്നെ തുടരുമെന്നും സെവിയ്യയുടെ സ്പോർട്ടിംഗ് ഡയറക്ടർ മോഞ്ചി. റാമോസിന്റെ പഴയ ക്ലബ്ബായ സെവിയ്യയിലേക്ക് തിരികെയെത്തുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് മോഞ്ചി ഇങ്ങനെ പ്രതികരിച്ചത്. ജൂൺ 30വരെയാണ് റാമോസിന്റെ റയലിലെ കരാർ ഉള്ളത്‌.

16 വർഷത്തോളമായി റയൽ മാഡ്രിഡിന് വേണ്ടി റാമോസ് കളിക്കുന്നു. റാമോസുമായി റയൽ കരാർ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. സെവിയ്യക്കും റയലിനുമായി 721 മത്സരങ്ങൾ കളിച്ച റാമോസ് 104 ഗോളുകൾ നേടി. സ്പാനിഷ് ദേശീയ ടീമിനായി 180‌മത്സരങ്ങളിൽ നിന്ന് 23 ഗോളുമടിച്ചിട്ടുണ്ട് മുൻ ക്യാപ്റ്റൻ കൂടിയായ റാമോസ്. ഫിറ്റ്നസ് പ്രശ്നങ്ങളുള്ളതിനാൽ യൂറോ കപ്പിൽ സ്പെയിനിനോടൊപ്പം റാമോസ് കളിക്കുന്നില്ല.

Exit mobile version