പുതിയ പരിശീലകന് കീഴിൽ റയൽ മാഡ്രിഡിന്റെ ആദ്യ പ്രീ സീസൺ ജൂലൈ 28ന്

- Advertisement -

ഈ സീസണിൽ റയൽ മാഡ്രിഡിന്റെ പ്രീ സീസൺ മത്സരങ്ങൾ ജൂലൈ 28ന് ആരംഭിക്കും. യു.എസിലും മെക്സിക്കോയിലുമാണ് ഇത്തവണ റയൽ മാഡ്രിഡിന്റെ പ്രീ സീസൺ മത്സരങ്ങൾ നടക്കുക. പുതുതായി പരിശീലകനായി ചുമതലയേറ്റ ലോപെടെഗിയുടെ കീഴിൽ ജൂലൈ 17 മുതൽ റയൽ മാഡ്രിഡ് പരിശീലനം തുടങ്ങും. എന്നാൽ ലോകകപ്പിൽ പങ്കെടുക്കുന്ന റയൽ മാഡ്രിഡ് താരങ്ങൾ വൈകിയെ ടീമിനൊപ്പം ചേരു. നേരത്തെ പരിശീലക സ്ഥാനത്ത് നിന്ന് രാജി വെച്ച സിദാന്റെ പദ്ധതി പ്രകാരമായിരുന്നു റയൽ മാഡ്രിഡിന്റെ മെക്സിക്കോ – യു.എസ് പ്രീ സീസൺ. അത് തുടരാൻ പുതിയ കോച്ച് ലോപെടെഗിയു തീരുമാനിക്കുകയായിരുന്നു.

മെക്സിക്കോയിൽ വെച്ചാണ് റയൽ മാഡ്രിഡിന്റെ ആദ്യ പ്രീ സീസൺ മത്സരം നടക്കുക. മെക്സിക്കൻ ടീമായ പെബ്ലായുമായാണ് ആദ്യ മത്സരം. 28 വർഷത്തിന് ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് മെക്സിക്കോയിൽ കളിക്കുന്നത്. അതിനു ശേഷം ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലും റയൽ മാഡ്രിഡ് പങ്കെടുക്കും. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ റയൽ മാഡ്രിഡ് ഓഗസ്റ്റ്ന് 1ന്  മാഞ്ചസ്റ്റർ യൂണൈറ്റഡിനെയും ഓഗസ്റ്റ് 5ന് യുവന്റസിനെയും ഓഗസ്റ്റ് 8ന് റോമയെയും നേരിടും. അതിനു ശേഷം ഓഗസ്റ്റ് 15ന് നടക്കുന്ന അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള യുവേഫ സൂപ്പർ കപ്പ് പരിശീലനങ്ങൾക്കായി റയൽ മാഡ്രിഡ് ടീം സ്പെയിനിൽ തിരിച്ചെത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement