
മെക്സിക്കൻ ടീമായ ക്ലബ് പുയബലയായിരിക്കും റയൽ മാഡ്രിഡിന്റെ പ്രീ സീസൺ മത്സരങ്ങളിലെ ആദ്യ എതിരാളി. ജൂലൈ 28 നാവും ലോസ് ബ്ലാങ്കോസിന്റെ ആദ്യ പ്രീ സീസൺ മത്സരം നടക്കുക. ആഗസ്റ്റിൽ പ്രീ സീസൺ മത്സരങ്ങൾ നടത്താനായിരുന്നു ആദ്യം ക്ലബ് തീരുമാനിച്ചത്. എന്നാൽ പിന്നീട് ജൂലൈയിൽ ആരംഭിക്കുകയായിരുന്നു.
സ്പെയിൻ പരിശീലകൻ ഹുലെൻ ലോപെടെഗിയിലായിരുന്നു റയൽ പുതിയ കൊച്ചിനെ കണ്ടെത്തിയത്. 51 വയസുകാരനായ ലോപെടെഗിയെ സിദാന്റെ പിൻഗാമിയായി റയൽ 2 ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. ലോകകപ്പിന് ശേഷം അദ്ദേഹം ചുമതലയേൽക്കും എന്നാണ് റയൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം സ്പെയിൻ ദേശീയ ടീമുമായി 2 വർഷത്തെ പുതിയ കരാർ ഒപ്പിട്ട ശേഷമാണ് അദ്ദേഹം പൊടുന്നനെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ലോകകപ്പിന് മുൻപേ തന്നെ ലോപെടെഗിയെ പുറത്താക്കാൻ സ്പെയിൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial