റയലിന്റെ താരങ്ങൾക്ക് ഒരു മില്യൺ യൂറോ ബോണസ്

കഴിഞ്ഞ സീസണിൽ ചരിത്രം സൃഷ്ടിച്ച റയൽ മാഡ്രിഡ് ടീമിന് ലഭിക്കുന്നത് ഒരു മില്യൺ യൂറോയുടെ ബോണസ്. 2017 ൽ മാത്രം നാല് കിരീടങ്ങളാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. സിനദിൻ സിദാന്റെ കീഴിൽ തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു ലോസ് ബ്ലാങ്കോസ് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിന് പുറമെ ലാ ലിഗയും രണ്ട് സൂപ്പർ കപ്പുകൾ – സ്പാനിഷ് സൂപ്പർ കപ്പ്,യൂറോപ്പ്യൻ സൂപ്പർ കപ്പ് എന്നിവയും റയൽ സ്വന്തമാക്കി. യുവന്റസിനെ പരാജയപ്പെടുത്തിയാണ് റയൽ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയത്.

സ്പാനിഷ് സൂപ്പർ കപ്പ് നേടാൻ റയൽ പരാജയപ്പെടുത്തിയത് ബദ്ധവൈരികളായ ബാഴ്‌സലോണയെയുമാണ്. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് റയൽ യൂറോപ്പാണ് സൂപ്പർ കപ്പ് സ്വന്തമാക്കിയത്. റയലിന്റെ ആദ്യ ടീമിലെ എല്ലാ അംഗങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും ഒരു മില്യൺ രൂപയിൽ അധികമാണ് ലഭിച്ചത്. പതിമൂന്നു മത്സരങ്ങൾ അവസാനിക്കുമ്പോൾ നിലവിൽ 27 പോയിന്റുമായി നാലാം സ്ഥാനത്താണ് റയൽ. 35 പോയിന്റുമായി ബാഴ്‌സലോണയാണ് ലാ ലീഗയിൽ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial