20230130 191805

റയൽ മാഡ്രിഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇനി ഒരു ട്രാൻസ്ഫറും നടത്തില്ല

നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് ഒരു ട്രാൻസ്ഫറും നടത്തില്ലെന്ന് റയൽ മാഡ്രിഡിന്റെ മാനേജർ കാർലോ ആഞ്ചലോട്ടി അറിയിച്ചു. ക്ലബ് അതിന്റെ നിലവിലെ പട്ടികയിൽ തൃപ്തരാണെന്നും ഒരു കളിക്കാരനെയും ടീമിലേക്ക് എടുക്കുകയോ ആരും ക്ലബ് വിടുകയോ ചെയ്യില്ലെന്നും ആഞ്ചലോട്ടി പറഞ്ഞു. 2024 ജൂലൈയിൽ ക്ലബ്ബിൽ ചേരുന്ന എൻഡ്രിക്കിന്റെ ട്രാൻസ്ഫർ റയൽ മാഡ്രിഡ് ഈ വിൻഡോയിൽ നേരത്തെ പൂർത്തിയാക്കിയിരുന്നു‌. ഇത് മാത്രമാകും റയലിന്റെ ഈ ജനുവരിയിലെ ബിസിനസ്.

ഇപ്പോൾ ലീഗിൽ ബാഴ്സക്ക് 5 പോയിന്റ് പിറകിൽ ആണെങ്കിലും റയൽ മാഡ്രിഡ് അവരുടെ നിലവിലെ ലൈനപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഈ സീസൺ ഇങ്ങനെ തന്നെ മുന്നോട്ട് പോകാം എന്നു തീരുമാനിക്കുകയും ചെയ്യുക ആയിരുന്നു‌.

Exit mobile version