പുതിയ സീസണു വേണ്ടി തകർപ്പൻ ജേഴ്സി ഒരുക്കി റയൽ മാഡ്രിഡ്

ലാലിഗ ക്ലബായ റയൽ മാഡ്രിഡ് അടുത്ത സീസണായുള്ള ഹോം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. സ്ഥിരം വെള്ള നിറത്തിൽ തന്നെയാണ് ഡിസൈൻ. വളരെ ഭംഗിയുള്ള ജേഴ്സി ആരാധകർ സ്വീകരിച്ചിരിക്കുകയാണ്‌. വെള്ള ജേഴ്സിയിൽ നീല നിറത്തിലുള്ള വരകളും ഉണ്ട്. ജേഴ്സിയുടെ ഫോട്ടോഷൂട്ടിൽ റാമോസ് ഇല്ലാത്തത് താരം ക്ലബിൽ തുടരില്ല എന്ന സൂചനകൾ നൽകുന്നതായി ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. പ്രീസീസണിലാകും റയൽ മാഡ്രിഡ് ആദ്യമായി ഈ ജേഴ്സി അണിയുക.20210601 140325

Exit mobile version