റയൽ മാഡ്രിഡ് പടുകുഴിയിൽ, ലെവന്റെയും തോൽപ്പിച്ചു

- Advertisement -

സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ മാഡ്രിഡിന്റെ ദുരിതം അവസാനിക്കുന്നില്ല. ഇന്ന് സ്വന്തം ഗ്രൗണ്ടായ ബേർണബവുവിൽ ലെവന്റയ്ക്ക് മുന്നിലാണ് റയൽ മാഡ്രിഡ് മുട്ടുമടക്കിയത്. ആദ്യ 13 മിനുട്ടിനുള്ളിൽ പിറന്ന രണ്ടു ഗോളുകളിൽ നിന്ന് കരകയറാൻ റയൽ മാഡ്രിഡിന് ഇന്നായില്ല.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ ഇന്ന് പരാജയപ്പെട്ടത്. ജയമില്ലാതെ റയൽ മാഡ്രിഡിന്റെ അഞ്ചാം മത്സരമാണിത്.

ആദ്യ പകുതിയിൽ വാറിന്റെ ഇടപെടലും റയലിന് തിരിച്ചടിയായായി. ആറാം മിനുട്ടിൽ മൊറാലസിലൂടെ മുന്നിൽ എത്തിയ ലെവന്റയ്ക്ക് 13ആം മിനുട്ടിൽ വാർ നൽകിയ പെനാൾട്ടിയിലൂടെ‌ ലീഡ് ഇരട്ടിയാക്കാനും കഴിഞ്ഞു. റയലിന്റെ ഒരു ഗോളാവട്ടെ വാർ നിഷേധിക്കുകയും ചെയ്തു. ഇന്ന് ഗോളടിക്കാതെ 55 പിന്നിട്ടതോടെ ചരിത്രത്തിൽ ഗോളടിക്കാതെ ഏറ്റവും ദൂരം എന്ന റയലിന്റെ പുതിയ റെക്കൊർഡിന്റെ നാണക്കേടും ലൊപറ്റെഗിയിടെ ടീമിനായി.

72ആം മിനുട്ടിൽ മാർസലോ ആണ് റയലിന് പ്രതീക്ഷ നൽകിയ ഗോൾ നേടിക്കൊടുത്തത്. പക്ഷെ ആ പ്രതീക്ഷ പ്രതീക്ഷ മാത്രമായി അവസാനിച്ചു. ഫുൾടൈം വിസിൽ വരുമ്പോൾ 2-1 എന്ന സ്കോറിന് ലെവന്റെ ജയിക്കുകയും ചെയ്തു. ലീഗിൽ ഇപ്പോൾ 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 14 പോയന്റുമായി റയൽ അഞ്ചാം സ്ഥാനത്താണ്. ആകെ നാലു മത്സരങ്ങളെ റയൽ ഇതുവരെ ജയിച്ചുള്ളൂ.

Advertisement