ബെർണാബ്യൂവിൽ കിരീടം ഉയർത്തി റയൽ മാഡ്രിഡ്

അവസാനം ലാ ലീഗ കിരീടം റയലിന്റെ കയ്യിലെത്തി. മൂന്ന്  മാസത്തിനു ശേഷം കഴിഞ്ഞ തവണത്തെ ലാ ലീഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഔദ്യോഗികമായി കിരീടം സമ്മാനിച്ചു. കഴിഞ്ഞ സീസണിലെ  ലാ ലീഗയിലെ അവസാന മത്സരത്തിൽ മലാഗയെ തോൽപ്പിച്ച് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡിന് ട്രോഫി സമ്മാനിക്കാത്തത് വാർത്തയായിരുന്നു. സ്പാനിഷ് ഫുട്ബോളിൽ വിജയികൾ അടുത്ത കൊല്ലാത്തെ ആദ്യ മത്സരം വരെ ലീഗ് ട്രോഫിക്കായി കാത്തിരിക്കണം.

വലൻസിയകെതിരെയുള്ള മത്സരത്തിന് മുൻപാണ് ബെർണാബ്യൂവിൽ ക്യാപ്റ്റൻ സെർജിയോ റാമോസും മാഴ്‌സെലോയും ചേർന്നാണ് ആരാധകർക്ക് മുൻപിൽ ട്രോഫി ഏറ്റുവാങ്ങിയത് . 5 വർഷത്തോളം ലീഗ് കിരീടം ബാഴ്‌സലോണക്കും അത്ലറ്റികോ മാഡ്രിഡിനും അടിയറവ് വെച്ചതിനു ശേഷമാണ് സിദാന്റെ നേതൃത്വത്തിൽ റയൽ മാഡ്രിഡ് ലീഗ് കിരീടം തിരിച്ച് പിടിച്ചത്.

വിലക്ക് കാരണം വലൻസിയക്കെതിരെ റാമോസ് കളിച്ചില്ലെങ്കിലും ട്രോഫി ഉയർത്താൻ റയൽ മാഡ്രിഡിന്റെ വെള്ള ജേഴ്സിയിൽ റാമോസ് ഉണ്ടായിരുന്നു. റഫറിയെ തള്ളിയതിന് വിലക്ക് നേരിടുന്ന റൊണാൾഡോയും ട്രോഫി പ്രദർശനത്തിൽ റാമോസിനൊപ്പം ഉണ്ടായിരുന്നു.

വലൻസിയെക്കെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങിയ റയൽ മാഡ്രിഡ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവനിത റഗ്ബി ലോകകപ്പ് ന്യൂസിലാണ്ടിനു
Next articleഡേ നൈറ്റ് ടെസ്റ്റിനു ഒരുങ്ങി ന്യൂസിലാണ്ടും