റയൽ മാഡ്രിഡ് വിജയവഴിയിൽ എത്തി, ലാലിഗ കിരീട പോരാട്ടം ശക്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ കിരീട പോരാട്ടത്തിൽ ഒന്ന് പിറകോട്ട് പോയ റയൽ മാഡ്രിഡ് ഏകപക്ഷീയമായ വിജയവുമായി കിരീട പോരട്ടത്തിൽ തിരികെയെത്തി. ഇന്നലെ ലീഗിൽ ഒസാസുനയെ വീഴ്ത്താൻ റയൽ മാഡ്രിഡിനായി. റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ആദ്യ പകുതിയിൽ ഗോൾ ഒന്നും ഇന്നലെ പിറന്നിരുന്നില്ല.

76ആം മിനുട്ടിൽ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. ഡിഫൻഡർ എഡർ മിലിറ്റോ ആണ് ഗോളുനായി റയലിന്റെ രക്ഷയ്ക്ക് എത്തി. 80ആം മിനുട്ടിൽ ബെൻസീമയുടെ പാസിൽ നിന്ന് കസമേറോ റയലിന്റെ രണ്ടാം ഗോളും നേടി. ഈ ഗോൾ റയലിന്റെ മൂന്ന് പോയിന്റ് ഉറപ്പിക്കുക ആയിരുന്നു‌. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 74 പോയിന്റായി. ഒന്നാമതുള്ള അത്ലറ്റിക്കോയ്ക്ക് 76 പോയിന്റും മൂന്നാമതുള്ള ബാഴ്സലോണക്കു 71 പോയിന്റുമാണ് ഉള്ളത്‌. ബാഴ്സലോണ ഒരു മത്സരം കുറവാണ് കളിച്ചത്.