Site icon Fanport

യോവിചിന്റെ മൂന്നാം കൊറോണ പരിശോധനയും നെഗറ്റീവ്

റയൽ മാഡ്രിഡിന്റെ സ്ട്രൈക്കർ യോവിചിന് ഇനി റയൽ മാഡ്രിഡിനൊപ്പം കളിക്കാം. താരത്തിന്റെ മൂന്നാമത്തെ കൊറോണ പരിശോധനയും നെഗറ്റീവ് ആയതോടെയാണ് താരത്തിനെ ടീമിനൊപ്പം ചേരാൻ അനുമതി കിട്ടിയത്. യോവിച് പരിക്ക് കാരണം ടീമിനൊപ്പം ചേരാൻ വൈകിയിരുന്നു. വൈകി വന്നത് കൊണ്ട് തന്നെ മൂന്ന് തവണ കൊറോണ പരിശോധന നെഗറ്റീവ് ആകേണ്ടതുണ്ടായിരുന്നു. ഫലങ്ങൾ എല്ലാം നെഗറ്റീവ് ആയതോടെ താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.

ലീഗിലെ റയലിന്റെ അവസാന രണ്ടു മത്സരങ്ങളിലും ഇതോടെ യോവിചിന് കളിക്കാൻ ആകും. ലീഗ് കിരീടത്തിന് അടുത്തുള്ള റയൽ മാഡ്രിഡിന് ഇനി രണ്ട് പോയന്റ് കൂടെ നേടിയാൽ ലീഗ് കിരീടം സ്വന്തമാക്കാം‌ വ്യാഴാഴ്ച വിയ്യറയലിനെതിരെ ആണ് റയലിന്റെ അടുത്ത മത്സരം.

Exit mobile version