ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ കിതയ്ക്കുന്ന റയൽ മാഡ്രിഡ്

സമീപ കാലത്തെ ഏറ്റവും മോശം ഫോമിലാണ് റയൽ മാഡ്രിഡ്. തുടർച്ചയായ മൂന്നു തവണ യുവേഫ ചാമ്പ്യൻസ് ലീഗും ക്ലബ് ലോകകപ്പും സ്വന്തമാക്കിയ റയൽ മാഡ്രിഡാണ് പരാജയങ്ങളുടെ പടുകുഴിയിൽ വീണത്. ജനുവരി മാസം ആയപ്പൊളേക്കും ഈ സീസണിൽ പത്ത് പരാജയങ്ങളാണ് റയൽ മാഡ്രിഡ് ഏറ്റുവാങ്ങിയത്.

1998-99 ലാണ് ഇതിനു മുൻപ് സീസൺ പകുതിയാകുമ്പോൾ ഇത്രക്ക് പരാജയം റയൽ ഏറ്റു വാങ്ങിയത്. പോയന്റ് നിലയിൽ ലാ ലീഗയിൽ നാലാമതാണ് റയൽ. നാല് ചാമ്പ്യൻഷിപ്പുകളിൽ ഇപ്പോളും പങ്കാളിത്തമുണ്ടെങ്കിലും കിതയ്ക്കുകയാണ് റയൽ. അതിനൊരു ഉത്തമ ഉദാഹരണമാണ് കോപ്പ ഡെൽ റെയിൽ ലഗാനേസിനോടേറ്റ പരാജയം.

26.3 പേർ സെന്റ് ബോൾ പൊസഷൻ മാത്രമുണ്ടായെങ്കിലും റയൽ ബെറ്റിസിനെതിരെ 2-1 ജയം നേടിയിരുന്നു. കോപ്പ ഡെൽ റെയിൽ ആദ്യ പകുതിയിലെ ഏകപക്ഷീയമായ ജയമാണ് റയലിന് തോറ്റിട്ടും തുണയായത്. അതെ സമയം ജിദ്ദയിൽ ഇറ്റാലിയൻ സൂപ്പർ കപ്പ് ഉയർത്താൻ യുവന്റസിനെ സഹായിച്ചത് റൊണാൾഡോയുടെ ഹെഡ്ഡാറാണ്. ആവശ്യഘട്ടങ്ങളിൽ ഗോളടിച്ച് റൊണാൾഡോ വീണ്ടും ടീമിനെ കിരീടത്തിലേക്ക് നയിച്ചു. റയൽ മാഡ്രിഡിൽ സ്ഥിരം കാഴ്ചയായിരുന്ന ഗോളടിക്കുന്ന റൊണാൾഡോയെയാണ് അവിടെ കണ്ടത്.