റയൽ മാഡ്രിഡിന് തിരിച്ചടി,പരിക്കേറ്റ് ഹസാർഡ് പുറത്ത്

- Advertisement -

റയൽ മാഡ്രിഡിന് തിരിച്ചടിയായി ഈഡൻ ഹസാർഡ് ന്റെ പരിക്ക്. ലാ ലീഗയിൽ റയൽ വല്ലാദോലിദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായിട്ടാണ്‌ ഹസാർഡിന്റെ പരിക്ക് റയൽ സ്ഥിരീകരിച്ചത്. ഈ സീസണിൽ ആദ്യ മത്സരത്തിനായി ബെൽജിയൻ താരം ഇറങ്ങാനിരിക്കെയാണ് മസിലിനേറ്റ പരിക്ക് തിരിച്ചടിയായത്. ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോക്ക് മുന്നോടിയായി ഹസാർഡ് എത്തുമോ എന്നതാണ് ഇപ്പോൾ സിദാനെ കുഴയ്ക്കുന്ന പ്രശ്നം.

വലം കാലിലെ മസിലിനേറ്റ പരിക്ക് കാരണമാണ് ഹസാർഡിന് നാല് മാസത്തോളം പുറത്തിരിക്കേണ്ടി വരുന്നത്. 100 മില്ല്യൺ യൂറോ നൽകിയാണ് റയൽ ചെൽസിയിൽ നിന്നും ഹസാർഡിനെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിൽ എത്തിയ ഹസാർഡിന് പരിക്ക് വിനയായിരുന്നു. ഇന്റർനാഷണൽ ബ്രേക്കിന് മുൻപേ ലെവന്റെയോടും റയൽ മാഡ്രിഡ് ഏറ്റുമുട്ടും.

Advertisement