
റയൽ മാഡ്രിഡിന്റെ ലാലിഗയിലെ ജിറോണയുമായുള്ള മത്സരം സുരക്ഷാ കാരണങ്ങളാൽ മാറ്റി വെച്ചേക്കും, കാറ്റലോണിയയിലെ പ്രാദേശിക സർക്കാർ ഞായറാഴ്ച വൈകുന്നേരത്തോടെ സ്വാതന്ത്യ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്. ഇക്കാരണങ്ങൾ മുൻനിർത്തി റയൽ മാഡ്രിഡ് ടീമിന്റെ സുരക്ഷയെ ബാധിക്കുമെന്ന സംശയത്തിന്റെ പേരിലാണ് മത്സരം മാറ്റി വെക്കുന്നത്.
ജിറോണ കാറ്റലോണയിൽ നിന്നുമുള്ള ക്ലബ് ആണ്, ജിറോണയുടെ ഹോം ഗ്രൗണ്ട് മോന്റിലിവിയിലാണ് ഞായറാഴ്ച മത്സരം നടക്കുന്നത്. ഗ്രൗണ്ടിന് മതിയായ സുരക്ഷ ഉണ്ടാവുമെന്ന് ജിറോണ അവകാശപ്പെടുന്നുണ്ട് എങ്കിലും പ്രാദേശിക അധികാരികൾ ആയിരിക്കും മത്സരം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അവസാന തീരുമാനം എടുക്കുക.
“ഈ മത്സരത്തിന് വേണ്ടിയുള്ള മതിയായ സുരക്ഷ ഉണ്ടാവുമെന്നാണ് പ്രതീക്ഷ, ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ മറ്റെന്തെങ്കിലും ചിന്തിക്കാതെ കളിക്കും” റയൽ മാഡ്രിഡ് കോച് സിദാൻ അഭിപ്രായപ്പെട്ടു. നിലവിൽ ബാഴ്സലോണക്കും വലൻസിയക്കും പിറകിൽ മൂന്നാമതാണ് റയൽ മാഡ്രിഡ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial