Site icon Fanport

റുദിഗറിന്റെ ഗോളിൽ റയൽ ഒന്നാമത്, ജിറോണ ഒപ്പത്തിനൊപ്പം

ലാലിഗയിൽ ഒന്നാമത് നിൽക്കുന്ന റയൽ മാഡ്രിഡിനും രണ്ടാമത് നിൽക്കുന്നത് ജിറോണക്കും വിജയം. ഇന്നലെ സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് മയ്യോർകയെ നേരിട്ട റയൽ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഗോൾ വല കണ്ടെത്താൻ റയൽ മാഡ്രിഡ് പ്രയാസപ്പെട്ട മത്സരത്തിൽ 78ആം മിനുട്ട് വരെ കാത്തു നിൽക്കേണ്ടി വന്നു അവർക്ക് വിജയ ഗോൾ കണ്ടെത്താൻ.

റയൽ 24 01 04 10 00 22 293

ഡിഫൻഡർ റൂദിഗർ ആണ് റയലിനായി ഗോൾ നേടിയത്. ഈ വിജയം റയൽ മാഡ്രിഡിനെ 19 മത്സരങ്ങളിൽ 48 പോയിന്റുമായി ഒന്നാമത് നിർത്തുകയാണ്. ജിറോണ ഇന്നലെ ഒരു ത്രില്ലറിന് ഒടുവിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് തോൽപ്പിച്ചത്. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ജിറോണയുടെ വിജയം.

അത്ലറ്റിക്കോ മാഡ്രിഡിനായി മൊറാട്ട ഹാട്രിക്ക് നേടി എങ്കിലും ജിറോണ അതിനെയും മറികടന്നു. 90ആം മിനുട്ടിലെ ഇവാൻ മാർട്ടിന്റെ ഫിനിഷ് ആണ് ജിറോണക്ക് വിജയം നൽകിയത്. ജിറോണയും 48 പോയിന്റുമായി റയലിനൊപ്പം നിൽക്കുന്നു.

Exit mobile version