കിരീടത്തിലേക്കു ചുവടുവച്ച് റയൽ മാഡ്രിഡ്

- Advertisement -

ഇത്തവണ ലാ ലീഗ കീരീടം നേടാൻ തീരുമാനിച് ഉറപ്പിച്ചു തന്നെയാണെന്ന് പ്രഖ്യാപിക്കുന്ന പ്രകടനമാണ് വില്ലാ റയലിന്റെ ഗ്രൗണ്ടിൽ ലാ ലീഗ ലീഡേഴ്‌സ് ആയ റയൽ മാഡ്രിഡ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ വലൻസിയയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ റയലിന് ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാനാവുമായിരുന്നില്ല , പ്രത്യേകിച്ചും ഇന്നലെ നേരത്തെ നടന്ന മത്സരത്തിൽ ബാഴ്സലോണ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയ സ്ഥിതിക്ക്.

റയൽ മാഡ്രിഡ് കൊതിച്ച തുടക്കമായിരുന്നില്ല പക്ഷെ വിയ്യാറയൽ റയലിന് നൽകിയത് , പേരുകേട്ട റയൽ ആക്രമണ നിരയെ നല്ല രീതിയിൽ പ്രതിരോധിച്ച അവർ ചിലയവസരങ്ങളിൽ ഗോളിലേക്ക് നല്ല മുന്നേറ്റങ്ങളും നടത്തി , ആദ്യ പകുതിയിൽ ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച രീതിയിൽ കളിച്ചതോടെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് മികച്ച കളി പുറത്തെടുത്തു തുടങ്ങിയെങ്കിലും പക്ഷെ റയൽ മാഡ്രിഡിനെ ഞെട്ടിച് വിയ്യാറയൽ ആദ്യ ഗോൾ നേടി , 50 ആം മിനുട്ടിൽ മനു ടൈഗ്വേറോസ് ആണ് ഗോൾ നേടിയത് , പിന്നീട് 56 ആം മിനുട്ടിൽ ബ്രൂണോ സോറിയാനോയുടെ മികച്ച പാസ് കിറു കൃത്യതയോടെ വലയിലെത്തിച്ചു സെഡ്രിക് ബകാമ്പു അവരുടെ ലീഡ് രണ്ടായി ഉയർത്തി.

രണ്ട് ഗോൾ വഴങ്ങിയതോടെ കാസമിറോയെ പിൻവലിച്ച സിദാൻ ഇസ്കോയെ ഗ്രൗണ്ടിലിറക്കി , 64 ആം മിനുട്ടിൽ പരിക്കിൽ നിന്ന് തിരിച്ചെത്തി മികച ഫോമിലുള്ള ഗാരേത് ബേയ്ലിലൂടെ മാഡ്രിഡ് ഒരു ഗോൾ തിരിച്ചടിച്ചു , കാർവഹാലിന്റെ കൃത്യമായ പാസ് തന്റെ പതിവ് ശൈലിയിൽ ഹെഡ്ഡറിലൂടെ ബെയ്ൽ വിയാറയൽ വലയിലെത്തിച്ചു , 74 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ ഗോളാക്കിയതോടെ സമനില നേടിയ റയൽ പിന്നീട് ജയിക്കാനുറച് ആക്രമണം അഴിച്ചു വിടുന്നതാണ് കണ്ടത് , 77 ആം മിനുട്ടിൽ ബെൻസീമയെ പിൻവലിച്ച സിദാൻ അൽവാറോ മൊറാട്ടയെ കളത്തിലിറക്കിയത് 83 ആം മിനിറ്റിൽ ഫലം കണ്ടു, ലെഫ്റ്റ് ബാക് മാർസെലോ നൽകിയ ഇഞ്ച് പെർഫെക്റ്റ് പാസ് ഹെഡ്ഡ് ചെയ്യുക മാത്രമായിരുന്നു മൊറാട്ടക്ക് ചെയ്യേണ്ടിയിരുന്നത് , മൊറാട്ടയുടെ ഗോളോടെ 5 ഗോളുകൾ പിറന്ന രണ്ടാം പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയ റയൽ ജയം ഉറപ്പിച്ചു.

23 കളികളിൽ നിന്ന് 55 പോയിന്റുള്ള റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമതാണ് , ഒരു കളി കൂടുതൽ കളിച്ച ബാഴ്സലോണ 54 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്‌.

Advertisement