Site icon Fanport

റയൽ മാഡ്രിഡിന് സമനില, ബാഴ്സക്ക് ഒപ്പം എത്തിയില്ല

അവസാന കുറേ ആഴ്ചകളായി ബാഴ്സലോണക്ക് ഒപ്പത്തിനൊപ്പം പോകുന്ന പതിവ് റയൽ മാഡ്രിഡ് തെറ്റിച്ചു. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ റയൽ സമനില വഴങ്ങി. അത്ലറ്റിക്ക് ബിൽബാവോ ആണ് റയലിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണയെ ക്യാമ്പ്നൗവിൽ പിടിച്ചു കെട്ടിയ ആത്മവിശ്വാാാത്തിൽ ആയിരുന്നു റയൽ ഇറങ്ങിയത്‌. പക്ഷെ ആ മികവ് ഇന്നലെ തുടരാൻ ആയില്ല.

ഇരുപതോളം ഷോട്ടുകൾ ഉതിർത്തിട്ടും ഒന്നു പോലെ അത്ലറ്റിക്ക് കീപ്പറെ മറികടന്നില്ല. ഈ സമനിലയോടെ 2020ലേക്ക് കടക്കുമ്പോൾ ബാഴ്സലോണ തന്നെയാകും ഒന്നാമത് എന്ന് ഉറപ്പായി. ഇനി ഒരിടവേളയ്ക്ക് ശേഷം ജനുവരി ആദ്യ വാരം മാത്രമേ ലാലിഗയിൽ മത്സരങ്ങൾ ഉള്ളൂ. ബാഴ്സലോണക്ക് 39 പോയന്റും റയലിന് 37 പോയന്റുമാണ് ഉള്ളത്.

Exit mobile version