വിനീഷ്യസ് ഹാട്രിക്! , ലെവന്റെയെ റെലെഗേഷനിലേക്ക് പറഞ്ഞയച്ച് റയൽ മാഡ്രിഡ് ആറാട്ട്

ലാ ലീഗയിൽ വമ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ലെവന്റെയെ പരാജയപ്പെടുത്തിയത്. തോൽവിയോടെ ലെവന്റെ ലാ ലീഗയിൽ നിന്ന് തരാം താഴ്ത്തപെട്ടു.

ഹാട്രിക് പ്രകടനം നടത്തിയ വിനീഷ്യസ് ജൂനിയറിന്റെ പ്രകടനമാണ് റയൽ മാഡ്രിഡ് ജയം അനായാസമാക്കിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ റയൽ മാഡ്രിഡ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് മുൻപിലായിരുന്നു. ലീഗിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിൽ റയൽ മാഡ്രിഡ് കരുത്തിന് മുൻപിൽ പിടിച്ച് നിൽക്കാൻ ലെവന്റെക്കായില്ല.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഫെർലാൻഡ് മെൻഡിയുടെ ഗോളിലാണ് റയൽ മാഡ്രിഡ് മുൻപിൽ എത്തിയത്. തുടർന്ന് കരീം ബെൻസേമ, റോഡ്രിഗോ എന്നിവരുടെ ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കും റയൽ മാഡ്രിഡിന് വമ്പൻ ജയം സമ്മാനിക്കുകയായിരുന്നു.

Exit mobile version