മാഡ്രിഡ് ഡാർബിയിലെ രാജാക്കന്മാരായി റയൽ മാഡ്രിഡ്

Real Madrid Casemiro Ateltico
Photo: Twitter/@realmadriden
- Advertisement -

മാഡ്രിഡ് ഡാർബിയിൽ മികച്ച വിജയവുമായി റയൽ മാഡ്രിഡ്. ലാ ലീഗയിൽ മികച്ച ഫോമിൽ കളിക്കുന്ന അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. റയൽ മാഡ്രിഡിനെതിരെ കഴിഞ്ഞ 9 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ ഡിയേഗോ സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡിനായിട്ടില്ല.

മത്സരത്തിന്റെ പതിനഞ്ചാമത്തെ മിനുറ്റിൽ കസെമിറോയുടെ ഗോളിലാണ് റയൽ മാഡ്രിഡ് മത്സരത്തിൽ ലീഡ് നേടിയത്. ടോണി ക്രൂസിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെയാണ് കസെമിറോ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ അത്ലറ്റികോ മാഡ്രിഡ് ഗോൾ കീപ്പർ ഒബ്ലാക്കിന്റെ സെൽഫ് ഗോളിൽ റയൽ മാഡ്രിഡ് തങ്ങളുടെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു. ജയത്തോടെ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വിത്യാസം 3 പോയിന്റ് ആക്കി കുറക്കാനും സിദാന്റെ ടീമിനായി.

Advertisement