നാണംകെട്ട് സീസൺ അവസാനിപ്പിച്ച് റയൽ, ബെറ്റിസിനോട് തോൽവി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ല ലീഗെയിൽ അവസാന മത്സരത്തിന് ഇറങ്ങിയ സിദാന്റെ റയൽ മാഡ്രിഡിന് വീണ്ടും തോൽവി. റയൽ ബെറ്റിസിനോട് എതിരില്ലാത്ത 2 ഗോളുകൾക്കാണ് റയൽ തോൽവി വഴങ്ങിയത്. ഈ സീസണിൽ റയൽ വഴങ്ങുന്ന 12 ആമത്തെ തോൽവിയാണ് ഇത്.

സ്വന്തം മൈതാനത്താണ് റയൽ തോൽവി വഴങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് റയൽ ബെറ്റിസിന്റെ 2 ഗോളുകളും പിറന്നത്. 61 ആം മിനുട്ടിൽ മൊറോന്റെ ഗോളിൽ മുന്നിൽ എത്തിയ ബെറ്റിസിന്റെ ലീഡ് 75 ആം മിനുട്ടിൽ മുൻ റയൽ താരം ഹെസെ ഉയർത്തി. കെയ്‌ലർ നവാസിന്റെ മികച്ച സേവുകളാണ് അവരെ മത്സരത്തിൽ കൂടുതൽ പരിക്ക് ഏൽക്കാതെ രക്ഷപ്പെടുത്തിയത്.

പകുതിയോളം സീനിയർ കളിക്കാരെ പുറത്തിരുത്തി ഏതാനും യുവ താരങ്ങൾക്ക് അവസര്സം നൽകിയാണ് സിദാൻ ടീമിനെ ഇറക്കിയത്. 38 മത്സരങ്ങളിൽ 68 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയൽ ഇത്തവണ സീസൺ അവസാനിപ്പിക്കുന്നത്.