Site icon Fanport

സൊളാരിക്ക് കീഴിലും റയലിന് പിഴകുന്നു, സ്വന്തം ഗ്രൗണ്ടിൽ തോൽവി

പുതിയ പരിശീലകൻ സാന്റിയാഗോ സൊളാരിക്ക് കീഴിലും റയലിന് രക്ഷയില്ല. സാന്റിയാഗോ ബെർണാബുവിൽ റയൽ സോസിഡാഡിനോട് എതിരില്ലാത്ത 2 ഗോളുകൾക്കാണ് റയൽ തോൽവി വഴങ്ങിയത്. നേരത്തെ വിയ്യ റയലിനോട് സമനില വഴങ്ങിയ റയൽ ഇതോടെ 2 മത്സരങ്ങളിൽ നിന്ന് 5 പോയിന്റാണ് നഷ്ടപ്പെടുത്തിയത്. വെറും 30 പോയിന്റ് മാത്രമുള്ള റയൽ ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇരു പകുതികളിലുമായി വഴങ്ങിയ ഗോളുകളാണ് റയലിന്റെ കഥ കഴിച്ചത്. മൂന്നാം മിനുട്ടിൽ വില്ലിയൻ ജോസ് നേടിയ പെനാൽറ്റി ഗോളിലാണ് സോസിഡാഡ് ലീഡ് നേടിയത്. രണ്ടാം പകുതിയിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട വാസ്‌കേസ് പുറത്തായതും അവർക്ക് തിരിച്ചടിയായി. സമനില ഗോളിനായി റയൽ ശ്രമിക്കുന്നതിനിടെ 82 ആം മിനുട്ടിൽ റൂബൻ പാർഡോ സോസിഡാഡിന്റെ രണ്ടാം ഗോളും നേടിയതോടെ അവർ ജയം ഉറപ്പാക്കി.

Exit mobile version