Site icon Fanport

കിരീടം ഉറപ്പിക്കാൻ നാളെ റയൽ ഇറങ്ങും, സ്ക്വാഡ് പ്രഖ്യാപിച്ചു

നാളെ നടക്കുന്ന ലാലിഗ മത്സരത്തിൽ ഒരു ജയം റയൽ മാഡ്രിഡിന് കിരീടം നൽകും. അതുകൊണ്ട് തന്നെ ശക്തമായ സ്ക്വാഡിനെ ആണ് സിദാൻ നാളെ അണിനിരത്തുന്നത്. നാളത്തെ മത്സരത്തിനായുള്ള സ്ക്വാഡ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. പരിക്ക് കാരണം പുറത്തായിരുന്നു യോവിച് തിരികെ എത്തിയതാണ് സ്ക്വാഡിലെ പ്രധാന മാറ്റം. നാളെ ഹോം മത്സരത്തിൽ വിയ്യാറയലിനെ ആണ് റയൽ മാഡ്രിഡ് നേരിടുന്നത്. നാളെ വിജയിച്ചാൽ റയലിന് കിരീടം ഉറപ്പാകും.

ഇനി രണ്ട് പോയിന്റ് മാത്രമേ റയലിന് ലാലിഗ കിരീടം ഉറപ്പിക്കാൻ വേണ്ടതുള്ളൂ. നാളെ റയൽ വിജയിക്കുകയോ ബാഴ്സ പരാജയപ്പെടുകയോ ചെയ്താൽ കിരീടം റയൽ സ്വന്തമാക്കും. ഇപ്പോൾ ബാഴ്സലോണക്ക് 79 പോയന്റും റയലിന് 83 പോയന്റുമാണ് ഉള്ളത്. ഈ മത്സരം കഴിഞ്ഞാൽ ആകെ ഒരു മത്സരം മാത്രമെ ലീഗിൽ ബാക്കിയുള്ളൂ. നാളെ രാത്രി 12.30നാണ് റയൽ വിയ്യാറയലിനെ നേരിടുന്നത്. അതേ സമയം തന്നെ ബാഴ്സലോണ ഒസാസുനയെയും നേരിടും.

Exit mobile version