സിദാന് ഇന്ന് റയലിൽ ഇരുന്നൂറാം മത്സരം

- Advertisement -

ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡിന്റെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരമാണ്. ഇന്ന് ഐബറിനെ ആണ് റയൽ നേരിടുന്നത്. ഇന്നത്തെ മത്സരം സിദാന്റെ റയൽ മാഡ്രിഡ് പരിശീലകനായുള്ള ഇരുന്നൂറാം മത്സരമാകും. റയലിന്റെ പരിശീലകനായി ഇരുന്നൂറ് മത്സരങ്ങൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ പരിശീലകൻ മാത്രമാണ് സിദാൻ. മിഗ്വൽ മുനോസും ഡെൽ ബോസ്കെയും മാത്രമാണ് റയലിൽ പരിശീലകനായി ഈ നാഴികകല്ല് മറികടന്നിട്ടുള്ളൂ.

റയൽ മാഡ്രിഡ് പരിശീലകനായി 10 കിരീടങ്ങൾ നേടാൻ ഇതിനകം തന്നെ സിദാനായിട്ടുണ്ട്. ഇതിൽ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടുന്നു. ഇതുവരെ 131 മത്സരങ്ങൾ സിദാന്റെ കീഴിൽ റയൽ വിജയിച്ചു. 42 മത്സരങ്ങൾ സമനിലയിൽ ആയപ്പോൾ 26 പരാജയങ്ങളാണ് സിദാൻ നേരിട്ടത്‌. ഇരുന്നൂറാം മത്സരം വിജയിച്ച് ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം കുറക്കൽ ആകും സിദാന്റെ ലക്ഷ്യം.

Advertisement