റയലിനെ സമനിലയിൽ തളച്ച് ഗെറ്റാഫെ

- Advertisement -

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സമനില. ഗെറ്റഫെയാണ് സിദാന്റെ സംഘത്തെ ഗോൾ രഹിത സമനിലയിൽ തളച്ചത്. 2012 ന് ശേഷം ഇത് ആദ്യമായാണ് റയൽ ഗെറ്റാഫെയോട് ജയിക്കാതെ പോകുന്നത്. ഇന്നത്തെ സമനിലയോടെ 34 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുള്ള ഗെറ്റാഫെ അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കി. 65 പോയിന്റുള്ള റയൽ മൂന്നാം സ്ഥാനത്ത് തുടരും.

റയൽ ഗോളി കെയ്‌ലർ നവാസിന്റെ മികച്ച 2 സേവുകളാണ് റയൽ മാഡ്രിഡിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. മോലിന, ജയിം മാറ്റ എന്നിവരുടെ ശ്രമങ്ങൾ നവാസ് തടുത്തിട്ടു. റയലിന്റെ ഏറ്റവും മികച്ച അവസരം ബെൻസീമക്ക് ആണ് ലഭിച്ചത്. പക്ഷെ താരത്തിന്റെ ഷോട്ട് ഗോളായില്ല. നേരത്തെ ബ്രാഹിം ദിയാസിന് ആദ്യമായി ല ലീഗ ആദ്യ ഇലവനിൽ അവസരം നൽകിയാണ് സിദാൻ ടീമിനെ ഇറക്കിയത്.

Advertisement