റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് വിയ്യാറയൽ

ലാ ലീഗയിൽ കരുത്തരായ റയൽ മാഡ്രിഡിനെ വിയ്യാറയൽ സമനിലയിൽ കുരുക്കി. രണ്ടു ഗോളുകൾ വീതമടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. റയൽ മാഡ്രിഡിന് വേണ്ടി ഗാരെത് ബെയ്‌ലും ക്രിസ്റ്റിയാനോ റൊണാൾഡോയും ഗോളടിച്ചപ്പോൾ വിയ്യാറയലിനു വേണ്ടി റോജർ മാർട്ടിനെസ്സും സമു കാസ്റ്റിലെജോയും ഗോളടിച്ചു. ഈ സമനിലയുമായി ലാലിഗയിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കാൻ വിയ്യാറയലിനു കഴിഞ്ഞു.

ആദ്യ പകുതിയിലാണ് റയലിന്റെ രണ്ടു ഗോളുകളും പിറന്നത്. പതിനൊന്നാം മിനുട്ടിൽ ഗാരെത് ബെയ്‌ലിലൂടെയാണ് റയൽ ആദ്യ ഗോൾ നേടിയത്. 32 ആം മിനുട്ടിൽ ക്രിസ്റ്റിയാനോ ഗോളടിച്ചു. റയലിന് വേണ്ടിയുള്ള ക്രിസ്റ്റിയാനോയുടെ 450 മതെ ഗോളായിരുന്നു ഇന്നത്തേത്. 437th മത്സരത്തിൽ നിന്നുമാണ് ക്രിസ്റ്റിയാനോ ഈ നേട്ടം സ്വന്തമാക്കിയത്. എഴുപതാം മിനുട്ടിൽ മാർട്ടിനെസും 85 ആം മിനുട്ടിൽ കാസ്റ്റിലെജോയും,റയലിന്റെ വിജയത്തെ തളച്ച് ഗോളടിച്ചു കയറ്റി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial