ബെയ്‌ലും റോഡ്രിഗസും ഇറങ്ങി, പക്ഷെ റയലിന് സമനില

ല ലീഗെയിൽ രണ്ടാം മത്സരത്തിന് ഇറങ്ങിയ റയൽ മാഡ്രിഡിന് അപ്രതീക്ഷിത സമനില. റയൽ വല്ലടോയ്ഡ് ആണ് മാഡ്രിഡിന് സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. 2 മത്സരങ്ങൾ പിന്നിട്ടപ്പോൾ 4 പോയിന്റുള്ള റയൽ നിലവിൽ രണ്ടാം സ്ഥാനത്താണ്.

ഗരേത് ബെയ്‌ൽ, ഹാമേസ് റോഡ്രിഗസ് എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് സിദാൻ തന്റെ ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ പന്തടകത്തിലും ഷോട്ടുകളിലും റയൽ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും അനിവാര്യമായ ഗോൾ മാത്രം കണ്ടെത്താൻ അവർക്കായില്ല.

രണ്ടാം പകുതിയിലും റയൽ ആധിപത്യം തുടർന്നെങ്കിലും ഗോൾ മാത്രം വന്നില്ല. മത്സരം ഗോൾ രഹിത സമനിലയിലേക്ക് നീങ്ങുന്ന സൂചനകൾ കണ്ടെങ്കിലും 82 ആം മിനുട്ടിൽ വരാനിന്റെ പാസിൽ നിന്ന് കരീം ബെൻസീമ റയലിന് ലീഡ് സമ്മാനിച്ചു. റയൽ ജയം ഉറപ്പാക്കി എന്ന് പ്രതീക്ഷിച് നിൽക്കേ 88 ആം മിനുട്ടിൽ സെർജി ഗാർഡിയോള വല്ലടോയിടിന്റെ ഗോൾ.നേടിയതോടെ സിദാനും സംഘത്തിനും കേവലം ഒരു പോയിന്റ് കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

Previous articleഹാട്രിക്ക് ഹീറോ ലെവൻഡോസ്കി, ഷാൽകെയെ വീഴ്ത്തി ബയേൺ മ്യൂണിക്ക്
Next articleചെന്നൈയിൻ വിട്ട റാഫേൽ അഗസ്റ്റോയെ ബെംഗളൂരു എഫ് സി റാഞ്ചി