റയൽ മാഡ്രിഡിന് തിരിച്ചടി, റാമോസ് ആറ് ആഴ്ച്ചയോളം പുറത്ത്

റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി. റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് ആറ് ആഴ്ച്ചയോളം പുറത്തിരിക്കും. നിർണായകമായ മത്സരങ്ങൾ വരുന്നതിന് മുൻപ് ക്യാപ്റ്റൻ റാമോസിന്റെ അഭാവം പരിശീലകൻ സിനദിൻ സിദാന് തിരിച്ചടിയാവും. ഇടത്തേക്കാലിൽ ശസ്ത്രക്രിയ നടന്നതിനെ തുടർന്ന് റാമോസ് ആറ് ആഴ്ച്ചയോളം പുറത്തിരിക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റയൽ മാഡ്രിഡിന് വേണ്ടി സ്പാനിഷ് സൂപ്പർ കോപ്പയിലാണ് റാമോസ് അവസാനമായി കളിച്ചത്.

അത്ലെറ്റിക്കോ ബിൽബാവോയോട് തോറ്റ് റയൽ മാഡ്രിഡ് അന്ന് പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്കെതിരെ രണ്ട് ലെഗ് മത്സരങ്ങളും അത്ലെറ്റിക്കോ മാഡ്രിഡിനെതിരായ ലീഗ് മത്സരവും സെർജിയോ റാമോസ് ഇല്ലാതെ കളിക്കേണ്ടി വരും റയൽ മാഡ്രിഡ്. എൽ ക്ലാസിക്കോയ്ക്ക് മുൻപേ താരം തിരികെയെത്തും എന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.

Previous articleറാവല്‍പിണ്ടിയില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് തകര്‍ച്ച, ലീഡ് 200 റണ്‍സ്
Next articleജെയിംസ് വിന്‍സിന്റെ വെടിക്കെട്ട് പ്രകടനം, പെര്‍ത്തിനെ കീഴടക്കി സിഡ്നി സിക്സേഴ്സ് ബിഗ് ബാഷ് ജേതാക്കള്‍