കാർലോ ആഞ്ചലോട്ടിക്ക് കോവിഡ്, ചെൽസി മത്സരത്തിന് ഉണ്ടായേക്കില്ല

റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച ലാ ലീഗയിൽ സെൽറ്റ വിഗോക്ക് എതിരായ മത്സരം ഇതോടെ ആഞ്ചലോട്ടിക്ക് നഷ്ടമാവും. നിലവിൽ 9 പോയിന്റ് ലീഗിൽ മുന്നിലുള്ള റയൽ കിരീടം തേടിയുള്ള പ്രയാണത്തിൽ ആണ്.

അതേസമയം അടുത്ത ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ ആഞ്ചലോട്ടിയുടെ പഴയ ക്ലബ് ചെൽസിക്ക് എതിരായ മത്സരത്തിലും പരിശീലകന്റെ സാന്നിധ്യം റയലിന് ലഭിക്കാൻ ഇടയില്ല. ആഞ്ചലോട്ടിയുടെ ടച്ച് ലൈനിലെ അഭാവം റയലിനെ എങ്ങനെ ബാധിക്കും എന്നു കണ്ടറിയാം.