
റയൽ ബെറ്റിസ് വീണ്ടും റയൽ മാഡ്രിഡിനെ ടേബിളിൽ പിറകോട്ടേക്ക് കൊണ്ടു വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച റയലിനെ പരാജയപ്പെടുത്തി ഞെട്ടിച്ച ബെറ്റിസ് ഇന്നും ആ ഫോം തുടർന്നു. എതിരില്ലാത്ത നാലു ഗോളുകൾക്ക് ലെവന്റെയെ ആണ് റയൽ ബെറ്റിസ് പരാജയപ്പെടുത്തിയത്. ജയത്തോടെ ടേബിളിൽ റയൽ ബെറ്റിസ് മുന്നേറിയപ്പോൾ പിറകിലേക്ക് പോയത് റയൽ മാഡ്രിഡാണ്.
ആറു മത്സരങ്ങളിൽ 12 പോയന്റുള്ള റയൽ ബെറ്റിസ് അഞ്ചാമത് എത്തിയപ്പോൾ 11 പോയന്റുമായി അഞ്ചാമത് ഉണ്ടായിരുന്ന റയൽ മാഡ്രിഡ് ആറാം സ്ഥാനത്തേക്ക് താണു. കഴിഞ്ഞ ആഴ്ച റയലിനെതിരെ വിജയ ഗോൾ നേടിയ സനാബറിയയുടെ ഇരട്ട ഗോളാണ് ഇന്ന് ബെറ്റിസിന് കരുത്തായത്. സനാബറിയയെ കൂടാതെ റൂയിസും ലിയോണും ബെറ്റിസിനായി ഇന്ന സ്കോർ ചെയ്തു.
റയൽ ബെറ്റിസിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ആറു മത്സരങ്ങളിൽ 18 പോയന്റുമായി കുതിക്കുന്ന ബാഴ്സലോണയാണ് ലാലിഗയിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial