
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലാലിഗ ഗോൾ ക്ഷാമം തീർന്ന മത്സരത്തിൽ മലാഗയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. അഞ്ചു ഗോളുകൾ പിറന്ന ബെർണബവുലെ അങ്കത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.
രണ്ട് തവണ റയൽ ലീഡെടുത്തപ്പോഴും പൊരുതി സമനില പിടിച്ച മലാഗയ്ക്ക് പക്ഷെ 75ആം മിനുട്ടിൽ വഴങ്ങിയ പെനാൾട്ടി തിരിച്ചടിയായി. 2-2 എന്ന നിലയിൽ സ്കോർ നിൽക്കുമ്പോൾ ലഭിച്ച പെനാൾട്ടി എടുത്ത റൊണാൾഡോയ്ക്ക് ആദ്യ പിഴച്ചു എങ്കിലും റീബൗണ്ടി ഗോളാക്കി മാറ്റി. റൊണാൾഡോയുടെ ലാലിഗയിലെ രണ്ടാം ഗോൾ മാത്രമാണിത്. അഞ്ചു മത്സരങ്ങൾക്ക് ശേഷമാണ് റൊണാൾഡോ ലാലിഗയിൽ സ്കോർ ചെയ്യുന്നത്.
റയലിനായൊ ബെൻസീമയും കസമീറോയും ആണ് ആദ്യ രണ്ടു ഗോളുകൾ നേടിയത്. റോളനും കാസ്ട്രോയും ആണ് മലാഗയുടെ സ്കോറേസ്. ജയത്തോടെ 27 പോയന്റായ ലീഗിൽ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്ത് ആണ് ഇപ്പോഴും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial