റയലിൽ ബെയ്ലിന് 250 മത്സരങ്ങൾ

- Advertisement -

വെയിൽസ് താരം ഗരെത് ബെയ്ല് റയൽ മാഡ്രിഡിൽ 250 മത്സരങ്ങൾ പൂർത്തിയാക്കി. ഇന്നലെ ഐബറിനെതിരായ മത്സരത്തിൽ സബ്ബായി എത്തിയാണ് ബെയ്ല് 250 മത്സരങ്ങൾ പൂർത്തിയാക്കിയത്. 2013ൽ ആയിരുന്നു ബെയ്ല് ടോട്ടൻഹാമിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് എത്തിയത്. ക്ലബിൽ ആദ്യ കാലത്ത് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ ബെയ്ലിന് ഇപ്പോൾ ക്ലബിൽ അധികം അവസരങ്ങൾ ലഭിക്കാറില്ല.

ഇതുവരെ 250 മത്സരങ്ങളിൽ നിന്ന് 105 ഗോളുകളും 69 അസിസ്റ്റും ബെയ്ല് നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോളുകൾ അടക്കം ഇതിൽ ഉൾപ്പെടുന്നു. റയലിനൊപ്പം 14 കിരീടങ്ങളും ബെയ്ല് നേടിയിട്ടുണ്ട്. ഇതിൽ നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു ലാലിഗ കിരീടവും ഉൾപ്പെടുന്നു. ബെയ്ല് ഈ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡ് വിടുമെന്നാണ് കരുതപ്പെടുന്നത്.

Advertisement