ആറ് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ചരിത്ര ജയവുമായി റയൽ മാഡ്രിഡ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

2020ലെ ആദ്യ എൽ ക്ലാസിക്കോ നേടി റയൽ മാഡ്രിഡ്. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ഒരു ക്ലാസിക്കോ ജയം റയൽ നേടുന്നത്. കൃത്യമായി പറഞ്ഞാൽ 1954 ദിവസങ്ങൾക്ക് മുൻപാണ് റയൽ മാഡ്രിഡിൽ ക്ലാസിക്കോയിൽ ജയിച്ചത്‌. വിനിഷ്യസ് ജൂനിയറിന്റെയും പകരക്കാരനായി ഇറങ്ങി 15സെക്കന്റിൽ ഗോളടിച്ച മരിയാനോ ഡയാസിന്റെയും മികവിലാണ് റയൽ ജയിച്ച് കയറിയത്.

ഇന്നത്തെ ജയം റയലിന് അനിവാര്യമായിരുന്നു. ഇന്നും പരാജയപ്പെട്ടിരുന്നെങ്കിൽ ബാഴ്‌സക്കെതിരെ തുടരെ അഞ്ച് വട്ടം തോല്‍വി വഴങ്ങുന്നത് റയലിന്റെ ചരിത്രത്തില്‍ ആദ്യമാവും. ലാലീഗയില്‍ റയലിനെതിരെ തുടരെ നാല് എവെ മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ എതിരാളികൾ ബാഴ്‌സലോണ മാത്രമാണ്. എൽ ക്ലാസിക്കോ ചരിത്രത്തിൽ ഇതുവരെ 802 ഗോളുകൾ പിറന്നിട്ടുണ്ട്‌. 399 ഗോളുകൾ ബാഴ്സയും 405, ഗോളുകൾ റയലും നേടി. ഇരു ടീമുകളും 96 ജയം വീതമാണ് നേടിയിരിക്കുന്നത്. 52 തവണ എൽ ക്ലാസിക്കൊ സമനിലയിൽ അവസാനിപ്പിക്കേണ്ടി വന്നു.